കണ്ണൂര്‍, വിഴിഞ്ഞം പദ്ധതികള്‍ 3 വര്‍ഷത്തിനുള്ളില്‍

കണ്ണൂര്‍ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നാലു മാസത്തിനകം തുടങ്ങും. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ തുടങ്ങും.
നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെതന്നെ ഏറ്റവും മികച്ച സ്വാഭാവിക തുറമുഖമായി വിഴിഞ്ഞം മാറും. കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുകയാണ്- വിഎസ് അറിയിച്ചു.
ടൂറിസം വികസനത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഹോട്ടല്‍, റെസ്‌റ്റോറന്റ് ഉടമകളുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.












Click it and Unblock the Notifications