Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയ്ക്ക് എച്ച്‌ഐവി രക്തം കുത്തിവച്ചു

Man injects sleeping wife with HIV
വെല്ലിങ്ടണ്‍: എയ്ഡ്‌സ് രോഗബാധ ഭയന്ന് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് എച്ച്‌ഐവി പൊസിറ്റീവ് രക്തം കുത്തിവച്ചു.

ന്യൂസിലാന്റിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. മറ്റൊരാളെ രോഗിയാക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ച കുറ്റത്തിന് ഇയാള്‍ ശിക്ഷകാത്ത് ജയിലില്‍ കഴിയുകയാണ്.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു പുരുഷന്റെ കൂടെ പോകാതിരിക്കാനും അയാളുമായി വീണ്ടും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുമാണ് തനിക്ക് ഭര്‍ത്താവ് രക്തം കുത്തിവച്ചതെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു.

2007വരെ സാധാരണരീതിയില്‍ ദാമ്പത്യ ജീവിതം നയിച്ചിരുന്നവരാണിവര്‍. ഭര്‍ത്താവിന് രോഗം വന്നതോടെ വൈറസ് ബാധ ഭയന്ന് ഭാര്യ പിന്നീട് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു.

2008ല്‍ ശരീരത്തില്‍ കുത്തിവച്ചതുപോലുള്ള പാട് കണ്ടാണ് ഭര്‍ത്താവ് തനിക്ക് രക്തം കുത്തിവയ്ക്കുന്നകാര്യം ഭാര്യ തിരിച്ചറിഞ്ഞത്. സ്വന്തം രക്തത്തില്‍ മുക്കിയ തുന്നല്‍ സൂചികൊണ്ട് ഭാര്യയെ കുത്തുകയാണ് ഇയാള്‍ ആദ്യം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് സിറിഞ്ചില്‍ രക്തം നിറച്ച് കുത്തിവയ്ക്കാന്‍ തുടങ്ങി.

സെപ്റ്റംബറില്‍ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് സ്ത്രീയും എച്ച്‌ഐവി പൊസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരുന്ന കാലത്ത് നടത്തിയ നാല് പരിശോധനകളിലും ഇവര്‍ക്ക് രോഗബാധയില്ലായിരുന്നു. അതിനാല്‍ കുത്തിവയ്പിലൂടെതന്നെയാണ് രോഗം പകര്‍ന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+