കടം വീട്ടാന്‍ ദുബയ് വേള്‍ഡ് ആസ്തി വിറ്റേയ്ക്കും

സാമ്പത്തിക പ്രതിസന്ധി വിപണിയില്‍ കനത്ത ആഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
മൊത്തമുള്ള കടമായ 5900കോടി ഡോളറില്‍ 2600കോടി ഡോളര്‍ ആസ്തിവിറ്റുകിട്ടുന്ന വരുമാനം കൊണ്ട് തിരിച്ചടയ്ക്കാനാണ് ദുബയ് വേള്‍ഡിന്റെ പദ്ധതിയെന്നാണ് സൂചന.
ദുബയ് സര്‍ക്കാറിന്റെ സാമ്പത്തിക മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ അബ്ദുള്‍ റഹ്മാന്‍ അള്‍ സലയാണ് ഇക്കാര്യം ഒരു ടെലിവിഷന്‍ ചാനലിനോട് വെളിപ്പെടുത്തിയത്.
ദുബയ് വേള്‍ഡ് സ്വതന്ത്ര സ്ഥാപനമാണെന്നും അതിന്റെ കടം സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും സല നരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കടബാധ്യത തീര്‍ക്കാന്‍ അത്യാവശ്യമെങ്കില്‍ ദുബയ് ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് ഫണ്ട് കൂടുതല്‍ സഹായം ദുബയ് വേള്‍ഡിന് നല്‍കിയേക്കാനിടയുണ്ട്.
കടം വീട്ടാനായി ദുബയ് വേള്‍ഡ് ഇതിനകം തന്നെ പുനസംഘടനാ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. നഷ്ടത്തില്‍ തുടരുന്ന സ്ഥാപനങ്ങളുടെ ആസ്ഥിയായിരിക്കും വില്‍ക്കുക. നിര്‍മ്മാണ സംരംഭമായ നഖീല്‍, വസ്തു ഇടപാട് സ്ഥാപനമായ ലിമിറ്റ്‌ലെസ് വേള്‍ഡ് എന്നിവയെല്ലാം നഷ്ടത്തില്‍ തുടരുന്ന സ്ഥാപനങ്ങളാണ്.












Click it and Unblock the Notifications