മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ല: ബിജെപി

അയോദ്ധ്യയിലെ ഭൂമി തര്‍ക്കത്തിലാണെന്നും ആര്‍ക്കാണ് അവിടെ ആരാധന സാതന്ത്ര്യമെന്നകാര്യം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ചര്‍ച്ചയ്ക്കിടെ ആഭ്യന്തര മന്ത്രി പി ചിദംബരം ഓര്‍മിപ്പിച്ചു. തര്‍ക്കവിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് ഒഴിവാക്കണമെന്നും ചിദംബരം അഭ്യര്‍ത്ഥിച്ചു.
ബാബറി മസ്ജിത് തകര്‍ത്തത് മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി അനുസരിച്ചായിരുന്നില്ലെന്ന് രാജ്‌നാഥ് അവകാശപ്പെട്ടു.പൊതുജനക്ഷോഭത്തിന്റെ ഫലമായിരുന്നത്. അന്വേഷണത്തിന് നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ എടുത്തിട്ടും കമ്മീഷന് സത്യം കണ്ടെത്താനായില്ല.
ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ബാബറി മസ്ജിദ് എന്ന് പരാമര്‍ശിക്കുന്നതിനെയും രാജ്‌നാഥ് വിമര്‍ശിച്ചു. ബാബറി മസ്ജിദെന്നതിന് പകരം രാംജന്‍മഭൂമിയെന്നാണ് അയോദ്ധ്യയിലെ സ്ഥലത്തെ വിശേഷിപ്പിക്കേണ്ടത്. മസ്ജിദ് തകര്‍ത്തിലേയ്ക്ക് നയിച്ച സംഭവങ്ങള്‍ മനസിലാക്കണമെങ്കില്‍ ചരിത്രം വിശകലനം ചെയ്യേണ്ടതുണ്ട്. രാമക്ഷേത്ര നിര്‍മ്മാണമെന്ന ലക്ഷ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നും രാജ്‌നാഥ് വ്യക്തമാക്കി.
ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് സിപിഐയിലെ ഗുരുദാസ്ദാസ് ഗുപ്തയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. മസ്ജിദ് പൊളിക്കുന്നത് തടയാന്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു ഒന്നും ചെയ്തില്ല. പ്രശ്‌നത്തില്‍ രാഷ്ട്രീയനേട്ടം കൊയ്യാനാണ് ബിജെപി ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നരസിംഹ റാവുവിന് തന്നെയാണ് ഇത്തരവാദിത്വമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും കുറ്റപ്പെടുത്തി.
എന്നാല്‍ മസ്ജിദ് തകര്‍ത്തസംഭവത്തില്‍ നരസിംഹ റാവുവിന് പങ്കില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മസ്ജിദ്് സംഭവം നടക്കാതെ നോക്കേണ്ടിയിരുന്നത് അന്ന് ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന ബിജെപി സര്‍ക്കാരായിരുന്നുവെന്ന് ജഗദാംബിക പാല്‍ പറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിയ്ക്കുകയല്ല, അധികാരത്തിലെത്തുക മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം. അധികാരത്തില്‍ കയറിയപ്പോള്‍ രാമക്ഷേത്രം അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന് ബിജെപി പറഞ്ഞത് ഇതിന് തെളിവാണ്. മസ്ജിദ് തകര്‍ക്കുന്നതു തടയുന്നതില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു നിസഹായനായിരുന്നു. ഇക്കാരണത്താലാണ് ലിബറാന്‍ കമ്മിഷന്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ജഗദാംബിക പാല്‍ ചൂണ്ടിക്കാട്ടി. ലിബറാന്‍ റിപ്പോര്‍ട്ട് ചര്‍ച്ചാവേളയില്‍ എംപിമാരുടെ സജീവസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. ചൊവ്വാഴ്ചയും ചര്‍ച്ച തുടരും.












Click it and Unblock the Notifications