പ്രധാനമന്ത്രിയാകാന്‍ മതം തടസ്സമല്ല: രാഹുല്‍

കഴിവുണ്ടെങ്കില്‍ മുസ്ലീംങ്ങള്‍ക്കും പ്രധാനമന്ത്രിയാകാം. നിങ്ങള്‍ ഏത് ജാതിയിലാണോ മതത്തിലാണോ എന്നുള്ളതല്ല കാര്യം നിങ്ങളുടെ കഴിവാണ് പ്രധാനം- രാഹുല്‍ പറഞ്ഞു.
അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെ ഇന്ത്യയ്ക്ക് ഒരു മുസ്ലീം പ്രധാനമന്ത്രിയെ ലഭിക്കാന്‍ എത്രകാലം കാത്തിരിക്കണമെന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് രാഹുല്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
മന്‍മോഹന്‍ സിങ് സിഖ് മതത്തില്‍പ്പെട്ടയാളായതുകൊണ്ടല്ല മറിച്ച് ആ പദവിയ്ക്ക് ഏറ്റവും അനുയോജ്യമായ കഴിവുകള്‍ ഉള്ളതുകൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രിയായത്.
ഇപ്പോള്‍ നമുക്കൊരു സിഖുകാരനായ പ്രധാനമന്ത്രിയാണുള്ളത്. ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു പ്രധാനമന്ത്രി നമുക്ക് ഉണ്ടാവുമെന്ന് ആരും ചിന്തിച്ച് കാണില്ല.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത മതത്തിലുള്ളവര്‍ രാഷ്ട്രീയ രംഗത്ത് എത്തണമെന്നാണ് ആശിക്കുന്നത്. നിലവില്‍ ദേശീയ രാഷ്ട്രീയത്തില്‍ മുസ്ലീം യുവാക്കള്‍ ഇല്ലാത്ത് ദുഖകരമായ അവസ്ഥയാണ്.
കൂടുതല്‍ മുസ്ലീം യുവാക്കള്‍ രാഷ്ട്രീയത്തില്‍ എത്തുന്നത് സമുദായത്തിന് മാത്രമല്ല ഇന്ത്യയുടെ മൊത്തം പ്രശ്‌നങ്ങള്‍ക്കുതന്നെ ഒരു പരിധിവരെ പരിഹാരമാകും- രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications