Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍വധം: കുറ്റപത്രം കോടതി തിരിച്ചയച്ചു

Court Hammer
ആലപ്പുഴ: പ്രമാദമായ മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് വധക്കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി തിരിച്ചയച്ചു. കുറ്റപത്രം പൂര്‍ണല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാമങ്കരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ നടപടി. കുറ്റപത്രത്തില്‍ അവ്യക്തതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ തുടരന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉയരം കുറഞ്ഞ കാരി സതീശന്‍ ഉയരമുള്ള പോള്‍ എം ജോര്‍ജ്ജിനെ കുത്തിയതെങ്ങനെ, സാക്ഷിയായ ഡ്രൈവര്‍ ഷിബു മിക്ക പ്രതികളെയും തിരിച്ചറിഞ്ഞത് എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ അവ്യക്തത ഉണ്ടെന്നാണ് കോടതി ആരാഞ്ഞിരിയ്ക്കുന്നത്.

ഡിവൈഎസ്പി ടോമിയെ കോടതിയിലേയ്ക്ക് വിളിച്ചുവരുത്തിയായിരുന്നു കുറ്റപത്രം മടക്കി നല്‍കിയത്. 25 പ്രതികളും 108 സാക്ഷികളും 126 രേഖകളുമാണ് കേസിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+