തച്ചങ്കരിയെ അയച്ചത് ആഭ്യന്തരവകുപ്പ്: കോടിയേരി

അന്വേഷണ സംഘങ്ങളുടെ ഏകോപനത്തിനായാണ് തച്ചങ്കരി പോയതെന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി ഇപ്രകാരം പ്രതികരിച്ചത്.
തച്ചങ്കരി പോയത് ആഭ്യന്തര വകുപ്പ് അറിഞ്ഞുകൊണ്ടാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന അര്‍ത്ഥത്തിലായിരിക്കും വിഎസ് ഇങ്ങനെ പറഞ്ഞതെന്നും കോടിയേരി വ്യക്തമാക്കി.
ഭീകരവാദത്തിനെതിരെയുള്ള പൊലീസിന്റെ നടപടികളെ രാഷ്ട്രീയവിവാദമാക്കരുതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. പ്രത്യേക അന്വേഷണസംഘത്തലവന്‍ വിനോദ് കുമാര്‍ അമേരിക്കയിലാണ്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം തിരിച്ചെത്തി അന്വേഷണച്ചുമതല ഏറ്റെടുക്കും. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ പ്രസ്താവന ഇത്തരം ശക്തികള്‍ക്ക് സഹായകരമാകും. ഉദ്യോഗസ്ഥരെ കക്ഷിരാഷ്ട്രീയം പറഞ്ഞ് വേര്‍തിരിച്ച് നിര്‍ത്തരുത്. ഇത് അന്വേഷണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും- അദ്ദേഹം പറഞ്ഞു.
തടിയന്റവിട നസീര്‍ കേരളത്തില്‍ എട്ടു കേസുകളില്‍ പ്രതിയാണ്. നായനാര്‍ വധശ്രമക്കേസില്‍ പ്രതിയായ നസീര്‍ ഉപാധികളോടെ ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.
എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ കേസ് മരവിപ്പിക്കുകയായിരുന്നു. നായനാര്‍ വധശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്നും ഇവര്‍ നിരപരാധികളാണെന്നും അന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു- കോടിയേരി ചൂണ്ടിക്കാട്ടി.
നസീറും ഷഫാസും അറസ്റ്റിലായ ദിവസം തന്നെ കേരളാ പൊലീസ് പ്രൊഡക്ഷന്‍ വാറണ്ടുമായി ഷില്ലോങിലേയ്ക്ക് പോയിരുന്നു.
നസീറിനെതിരെയുള്ള പ്രധാനകേസ് ബാംഗ്ലൂരിലായതിനാലാണ് അവരെ ബാംഗ്ലൂര്‍ പൊലീസിന് കൈമാറിയത്. കേരളപൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനം നസീറിനെക്കുറിച്ചുള്ള ഒട്ടേറെ വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര ഏജന്‍സിക്ക് നല്‍കിയിട്ടുണ്ട്- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications