കോഴിക്കോട് സ്ഫോടനം: എന്‍ഐഎ അന്വേഷണം തുടങ്ങി
കോഴിക്കോട്: കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) ഓപ്പറേഷന്‍ ഐ.ജി അന്വേഷണം തുടങ്ങി.
കേസുമായി ബന്ധപ്പെട്ട എഫ് ഐആര്‍, കേസ് ഡയറി തുടങ്ങിയ രേഖകളും ആവശ്യപ്പെട്ട് ശനിയാഴ്ച എന്‍ഐഎ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിരുന്നു.
ഇവയെല്ലാം ഏജന്‍സിക്ക് നല്‍കിയതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ നടന്ന മറ്റു തീവ്രവാദ കേസുകളും പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിച്ചിട്ടുണ്ട്.
2006 മേയ് മൂന്നിനായിരുന്നു കോഴിക്കോട്ടെ മൊഫ്യൂസല്‍ സ്റ്റാന്‍ഡിലും കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലും സ്‌ഫോടനങ്ങള്‍ നടന്നത്. ഉച്ചക്ക് 12.45ന് മാവൂര്‍ റോഡിലെ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലായിരുന്നു ആദ്യസ്‌ഫോടനം. പത്തുമിനുട്ടിനുശേഷം മൊഫ്യൂസല്‍ സ്റ്റാന്‍ഡിലും സ്‌ഫോടനം നടക്കുകയായിരുന്നു.












Click it and Unblock the Notifications