തങ്കച്ചന് തച്ചങ്കരിയുടെ മറുപടി

ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ അമേരിക്കയിലായതിനാലാണ് താന്‍ ബാംഗ്ലൂരിലേക്ക് പോയതെന്ന് തച്ചങ്കരി വ്യക്തമാക്കി. എന്നാല്‍ നസീറിനെയും ഷഹാസിനെയും ചോദ്യം ചെയ്തത് ഭീകരവിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങള്‍ തന്നെയാണ്. താന്‍ മേല്‍നോട്ടം വഹിയ്ക്കുക മാത്രമാണ് ചെയ്തത്.
നസീറിനെതിരെ രജിസ്റ്റര്‍ ചെയ്ത എട്ട് കേസുകളില്‍ ആറെണ്ണം കണ്ണൂരിലായതിനാലാണ് തന്നെ ഈ ദൗത്യത്തിന് നിയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസുകളില്‍ നസീറിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും തച്ചങ്കരി പറഞ്ഞു.












Click it and Unblock the Notifications