കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്കച്ചന് തച്ചങ്കരിയുടെ മറുപടി

  • By Staff
Google Oneindia Malayalam News

Tomin Thachankary
തിരുവനന്തപുരം: ബാംഗ്ലൂര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള തടിയന്റവിട നസീറിനെ രക്ഷിയ്ക്കാനാണ് സിപിഎം അനുകൂലിയായ ഐജി ടോമിന്‍ തച്ചങ്കരിയെ അയച്ചതെന്ന യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഐജി രംഗത്ത്.

ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ അമേരിക്കയിലായതിനാലാണ് താന്‍ ബാംഗ്ലൂരിലേക്ക് പോയതെന്ന് തച്ചങ്കരി വ്യക്തമാക്കി. എന്നാല്‍ നസീറിനെയും ഷഹാസിനെയും ചോദ്യം ചെയ്തത് ഭീകരവിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങള്‍ തന്നെയാണ്. താന്‍ മേല്‍നോട്ടം വഹിയ്ക്കുക മാത്രമാണ് ചെയ്തത്.

നസീറിനെതിരെ രജിസ്റ്റര്‍ ചെയ്ത എട്ട് കേസുകളില്‍ ആറെണ്ണം കണ്ണൂരിലായതിനാലാണ് തന്നെ ഈ ദൗത്യത്തിന് നിയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസുകളില്‍ നസീറിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും തച്ചങ്കരി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X