ഭീകരാക്രമണപദ്ധതി: ഹെഡ്ലിയ്ക്കെതിരെ കുറ്റം ചുമത്തി

ഇന്ത്യയിലും ഡന്‍മാര്‍ക്കിലും ലഷ്‌കറിനു വേണ്ടി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
ഇന്ത്യയിലും ഡെന്‍മാര്‍ക്കിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടതുമായിബന്ധപ്പെട്ട് ഒക്ടോബര്‍ അവസാനമാണ് ഹെഡ്‌ലിയെ ചിക്കാഗോയില്‍ എഫ് ബി ഐ അറസ്റ്റുചെയ്തത്.
ഡെന്‍മാര്‍ക്കില്‍ 'മിക്കിമൗസ് പ്രോജക്ട്' എന്ന് പേരിട്ട് അക്രമം നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഹെഡ്‌ലിയും റാണയും ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ജൂലായ് ആദ്യവാരത്തിലാണ് ലഷ്‌കര്‍ നേതാവിന്റെ നിര്‍ദേശാനുസരണം ഹെഡ്‌ലി ഇന്ത്യയില്‍ അക്രമണം നടത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങിയത്.
മുംബൈയിലും മറ്റിടങ്ങളിലും 'നിക്ഷേപം' നടത്തണമെന്ന ലഷ്‌കര്‍ ആവശ്യത്തെ തുടര്‍ന്ന് ഡെന്‍മാര്‍ക്ക് വിഷയം തത്കാലത്തേയ്ക്ക് മാറ്റിനിര്‍ത്തി ഇവര്‍ ഇന്ത്യയെ ലക്ഷ്യം വയ്ക്കുകയായിരുന്നു. ലഷ്‌കര്‍ നേതാവിന്റെയും ഹുജി നേതാവ് ഇല്യാസ് കാശ്മീരിയുടെയും നര്‍ദേശാനുസരണമാകാം 2008ല്‍ തന്നെ ഹെഡ്‌ലിയും റാണയും ഇന്ത്യയിലെത്തിയതെന്നും വിവരങ്ങള്‍ ശേഖരിച്ചതെന്നും സംശയിക്കപ്പെടുന്നുണ്ട്.
ലഷ്‌കര്‍ ഇതൊയ്ബ നേതാവുമായും ഹര്‍ക്കത്തുല്‍ ജിഹാദ് ഇസ്‌ലാമി (ഹുജി) നേതാവ് ഇല്യാസ് കാശ്മീരിയുമായും റാണയ്ക്കും ഡേവിഡ് ഹെഡ്‌ലിക്കും നിരന്തര സമ്പര്‍ക്കമുണ്ടായിരുന്നതായി എഫ് ബി ഐ ചിക്കാഗോ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications