മോസ്‌കോ: ഗോര്‍ഷ്‌കോവ് വിമാനവാഹിനിയുടെ വില സംബന്ധിച്ച് ഇന്ത്യയും റഷ്യയും ധാരണയിലെത്തി. സാങ്കേതിക വിദ്യയും വിലയും സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരൂപമ റാവു അറിയിച്ചു. അതേ റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങുന്ന വിമാനവാഹിനിയുടെ അവസാന വിലയുടെ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ കുറെക്കാലമായി വിമാനവാഹിനിയുടെ വിലയുടെ കാര്യത്തില്‍ റഷ്യന്‍ സര്‍ക്കാരുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഐഎന്‍എസ് വിക്രമാദിത്യ എന്ന പേരിലായിരിക്കും ഗോര്‍ഷ്‌കോവ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാവുക.
നാല് റഷ്യന്‍ നിര്‍മ്മിത മിഗ് 29 കെ വിമാനങ്ങള്‍ ഗോര്‍ഷ്‌കോവില്‍ വിന്യസിയ്ക്കാന്‍ നാവികസേന തീരുമാനിച്ചി്ട്ടുണ്ട്