കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെഡ്‌ലി കേസ് : വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറും

  • By Staff
Google Oneindia Malayalam News

Headly
വാഷിങ്ടണ്‍: ചിക്കാഗോയില്‍ അറസ്റ്റിലായ ലഷ്‌ക്കര്‍ ഇ തൊയ്ബ ഭീകരരര്‍ ഡേവിഡ് ഹെഡ്‌ലിയുടെയും തഹാവൂര്‍ റാണയുടെയും കേസുമായി ബന്ധപ്പെട്ട് ഇന്ത്യയും പാക്കിസ്താനുമായി ആശയവിനിമയും നടത്തുന്നുണ്ടെന്ന് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു.

ഇന്ത്യ സന്ദര്‍ശിയ്ക്കുന്ന എഫ്ബിഐ സംഘം കേസിലെ ലഭ്യമായ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യുഎസ് സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി പിജെ ക്രൗലി പറഞ്ഞു. ഇന്ത്യയിലെ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ അന്വേഷണത്തിനായി എഫ്ബിഐ പാകിസ്താനിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.

ഹെഡ്‌ലി- റാണ കേസില്‍ ഇന്ത്യയ്ക്കു പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ യുഎസ് സന്ദര്‍ശനവേളയില്‍ പ്രസിഡന്റ് ഒബാമ ഉറപ്പുനല്‍കിയിരുന്നു. കേസന്വേഷണത്തിനായി അടിയന്തരമായി എഫ്ബിഐയുടെ സംഘത്തെ ഇന്ത്യയിലേക്ക് അയച്ചത് ഒബായുടെ അര്‍പ്പണ ബോധമാണ് വ്യക്തമാക്കുന്നത്.- ക്രൗലി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X