കോഴിക്കോട് സ്‌ഫോടനം: മുകേഷ് സിങ് അന്വേഷിക്കും

മധ്യപ്രദേശ് എസ്പിയും നക്‌സല്‍വിരുദ്ധ സേനാത്തലവനുമായ സാജിദ് ഫാരിദ് ഷാപു കേസ് അന്വേഷിയ്ക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. കേസന്വേഷണം ആരംഭിച്ച എന്‍ഐഎ സംഘം ക്രൈംബ്രാഞ്ചില്‍ നിന്ന് എഫ്‌ഐആര്‍, കേസ് ഡയറി തുടങ്ങിയ രേഖകള്‍ ശേഖരിച്ചു.
അതിനിടെ തടിയന്റവിട നസീറിനൊപ്പം അറസ്റ്റിലായ ഷഫാസ് കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ നാലാം പ്രതിയാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. കേസില്‍ ഷഫാസിന്റെ പേര് നേരത്തേ തന്നെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നെങ്കിലും ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല. കേരള പൊലീസിന്റെ കസ്റ്റഡിയിലുള്ള ഹാലിമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷഫാസിനെയും പ്രതിയാക്കിയത്. ഷഫാസ് അടക്കം ഏഴുപേരുടെ പ്രതിപട്ടികയാണ് എന്‍ഐഎയ്ക്ക് ക്രൈംബ്രാഞ്ച് കൈമാറിയതെന്നാണ് സൂചന.












Click it and Unblock the Notifications