Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രശേഖര്‍ റാവുവിന്റെ ആരോഗ്യനില വഷളായി

Chandrasekhara Rao
ഹൈദരാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര്‍ റാവു നടത്തുന്ന നിരാഹാരം പത്തുദിവസം പിന്നിട്ടു.

ഉപവാസം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് അവഗണിച്ച് ആശുപത്രിയിലും ഇദ്ദേഹം നിരാഹാരസമരം തുടരുകയാണ്.

റാവുവിന്റെ ആരോഗ്യനില കൂടുതല്‍ മോശമായിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ സമരത്തിന് ടിഡിപിയും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന ടിആര്‍എസിന്റെ പ്രഖ്യാപനം ആന്ധ്രയിലുടനീളം ആശങ്ക പരത്തിയിട്ടുണ്ട്.

കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനായി 12000ത്തോളം അധികം പൊലീസുകാരെ 10 ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. അക്രമം ഭയന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 10 ദിവസത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്.

ഇതിനിടെ തെലുങ്കാന സംസ്ഥാനമെന്ന ആവശ്യമുന്നയിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസവും ആന്ധ്ര നിയമസഭയില്‍ ബഹളമുണ്ടായി. ഇതേത്തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവച്ചു.

തെലുങ്കാന സംസ്ഥാന വിഷയം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും സഭാനടപടികള്‍ തടസ്സപ്പെടുത്തരുതെന്നും മുഖ്യമന്ത്രി കെ റോസയ്യ പറഞ്ഞു. ഇത് യുക്തിപൂര്‍വ്വം ചിന്തിക്കേണ്ട വിഷയമാണെന്നും പെട്ടെന്ന് പ്രമേയം പാസാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+