വിഎസിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി

തീവ്രവാദ കേസുകളിലകപ്പെട്ട് കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന നസീറിനെയും ഷഫാസിനെയും ചോദ്യം ചെയ്യാന്‍ ഐജി ടോമിന്‍ തച്ചങ്കരിയെ ബാംഗ്ലൂരിലേക്ക് അയച്ചതിനെക്കുറിച്ച് വിഎസ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. തച്ചങ്കരി പോയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്നായിരുന്നു വിഎസ് പറഞ്ഞത്.
പോളിറ്റ് ബ്യൂറോയില്‍ നിന്ന് വിഎസിനെ പുറത്താക്കിയപ്പോള്‍ അച്ചടക്കലംഘനവും വിവാദ പരാമര്‍ശങ്ങളും ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം കേന്ദ്ര നേതൃത്വം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോടെ ഈ നിര്‍ദ്ദേശം വിഎസ് ലംഘിച്ചുവെന്നാണ്് ഔദ്യോഗിക വിഭാഗത്തിന്റെ പരാതി. തങ്ങളുടെ പരാതികള്‍ക്ക് ബലം പകരാന്‍ ഇത് സംബന്ധിച്ചുള്ള പത്രവാര്‍ത്തകള്‍ ശേഖരിച്ച് കേന്ദ്ര നേതൃത്വത്തിന് നല്‍കുമെന്നും സൂചനകളുണ്ട്.
തച്ചങ്കരിയെ അയച്ചതിനെ ചൊല്ലിയുള്ള വിഎസിന്റെ പ്രസ്താവനയും അതിന് കോടിയേരി നല്‍കിയ മറുപടിയും നീണ്ട ഇടവേളയ്ക്കുശേഷം സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിക്കൊടുത്തു കഴിഞ്ഞു. പിബിയുടെ അച്ചടക്ക നടപടിയ്ക്ക് വിധേയനായതിന് ശേഷം വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നടന്ന വിഎസ് പ്രകോപനമേതുമില്ലാതെ പുതിയ വിവാദത്തിന് വഴിമരുന്നിട്ടതിന്റെ ഉദ്ദേശ്യം വ്യക്തമല്ല. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എന്ത് പറയുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications