വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കും: വിഎസ്

വിലക്കയറ്റം ചെറുക്കാന്‍ എല്ലാ ജില്ലകളിലും ഡിസംബര്‍ 15 നു മുന്‍പ് 10 മാവേലി ഹോട്ടലുകള്‍ വീതം സ്ഥാപിക്കും. സപ്ളൈക്കോ വഴി ഗോതമ്പു വിതരണം ചെയ്യും. എപിഎല്‍ കാര്‍ഡുടമകള്‍ക്ക് കേന്ദ്രത്തില്‍ നിന്നുള്ള അരി കിലോയ്ക്ക് 13 രൂപയ്ക്കു വിതരണം ചെയ്യും- മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസിയുടെ 1070 കോടിയുടെ കടബാധ്യത എഴുതിത്തള്ളും. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡന്റല്‍ കോളജുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 32 ഡന്റല്‍ സര്‍ജന്മാരെ നിയമിക്കും.
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്റെ ശുപാര്‍ശ അംഗീകരിച്ച് 46804 മത്സ്യത്തൊഴിലാളികള്‍ മത്സ്യഫെഡിന്റെ പ്രാഥമിക സംഘങ്ങള്‍ വഴിയെടുത്ത 150 കോടി രൂപയുടെ കടം ആദ്യ ഘട്ടമെന്ന നിലയില്‍ എഴുതിത്തള്ളും.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സായാഹ്ന കോടതികള്‍ സ്ഥാപിക്കും. കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ് വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിക്കും.












Click it and Unblock the Notifications