സംസ്ഥാനത്ത് 10,000 പോലീസുകാരെ നിയമിക്കും: കോടിയേരി

അടുത്ത ഫെബ്രുവരി മാസത്തിനകം ആദ്യബാച്ചായി 3000 പേരെ നിയമിക്കും. തുടര്‍ന്ന് 3500 പേരടങ്ങുന്ന രണ്ടു ബാച്ചുകള്‍ക്കുകൂടി നിയമനം നല്‍കും. 10000 പേര്‍ കൂടി സേനയിലെത്തുന്നതോടെ കേരളാ പൊലീസ് കൂടുതല്‍ യുവത്വം നിറഞ്ഞതാകും. ഇത് സംസ്ഥാന പൊലീസിന്റെ കാര്യക്ഷമത വര്‍ദ്ധിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ് നവീന ആയുധങ്ങള്‍ ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളിലെ പാറാവുകാര്‍ക്ക് റൈഫിളിനുപകരം പിസ്റ്റള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications