നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം കുറ്റകരം: ഹൈക്കോടതി

പത്തനംതിട്ടയില്‍ രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതിനുശേഷം പീഡിപ്പിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മാണം നടത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതപ്രചാരണത്തിന് വേദികളാകരുത്. കാസര്‍ക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ട്- കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് അടുത്തിടെ നൂറോളം മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട് ഡി ജി പി നല്‍കിയ റിപ്പോര്‍ട്ടില്‍ 31 സംഭവങ്ങളുടെ വിശദാംശങ്ങളുണ്ടെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications