ചുമതലയില്‍ നിന്നും മാറ്റണമെന്ന് തച്ചങ്കരി

എസ്എംഎസ് വഴിയാണ് തച്ചങ്കരി ഡിജിപിയെ കാര്യം അറയിച്ചിരിക്കുന്നത്. ഈ വിവരം ഡിജിപി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ അറയിച്ചിട്ടുണ്ടെന്നാണ് വിവരം.
സര്‍ക്കാര്‍ അറിയാതെയാണ് തന്നെ ബാംഗ്ലൂരിലേയ്ക്ക് അയച്ചതെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പരാമര്‍ശത്തെക്കുറിച്ച് താന്‍ പ്രതികരിക്കില്ലെന്ന് തച്ചങ്കരി വ്യക്തമാക്കി.
തീവ്രവാദ സ്‌ക്വാഡിന്റെ തലവന്‍ ടികെ വിനോദ് കുമാര്‍ രണ്ടു ദിവസത്തിനുള്ളില്‍ അമേരിക്കയില്‍ നിന്നും മടങ്ങിയെത്തും. തുടര്‍ന്ന് അന്വേഷണച്ചുമതല അദ്ദേഹത്തിന് കൈമാറാനാണ് താല്‍പര്യമെന്ന് തച്ചങ്കരി ഡിജിപിയ്ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അറിയുന്നു.












Click it and Unblock the Notifications