ഇന്ത്യക്കാരനെതിരെ വീണ്ടും ആക്രമണം

കൂട്ടുകാരിയുടെ വീടിനുമുന്നില്‍ ടാക്‌സിയില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് യുവാവ് അക്രമിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. കുത്തിയ ശേഷം ഇവര്‍ ഓടിമറയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൂട്ടുകാരിയുമായി ഫോണില്‍ സംസാരക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യുവാവിന്റെ നിലവിളി ഫോണിലൂടെ കേട്ടതിനെ തുടര്‍ന്ന് പുറത്തേക്ക് ഓടിയെത്തിയപ്പോള്‍ രക്തമൊലിപ്പിച്ച് കിടക്കുന്നതാണ് കണ്ടതെന്ന് കൂട്ടുകാരി പറഞ്ഞതായി ആസ്ത്രേലിയയിലെ ദി ഏജ് പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുത്തേറ്റു വീണ യുവാവിനെ മിനിറ്റുകള്‍ക്കുള്ളില്‍ റോയല്‍ മെല്‍ബണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവാവ് വിദ്യാര്‍ത്ഥി ഓടിച്ചിരുന്ന ടാക്സിയുടെ പിന്‍ഭാഗത്ത് മറ്റേതോ വാഹനം വന്നിടിച്ചതായും സൂചനയുണ്ട്. സമീപത്ത് നിന്ന് മറ്റൊരു വാഹനത്തിന്റെ തകര്‍ന്ന ഹെഡ്‌ലൈറ്റിന്റെ അവശിഷ്ടം ലഭിച്ചതായി പൊലീസ് പറഞ്ഞു.
എന്നാല്‍ അക്രമത്തിനുപിന്നില്‍ വംശീയവിധ്വേഷം ഇല്ലെന്ന് പോലീസ് വക്താവ് ജോണ്‍സണ്‍ പറഞ്ഞു. 2009 ജൂണ്‍ മുതല്‍ ഇതുവരെ 30 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഓസ്ട്രേലിയയില്‍ ആക്രമണത്തിനിരയായത്.


Click it and Unblock the Notifications