തെലുങ്കാന: കോണ്‍ഗ്രസില്‍ ഭിന്നത തുടങ്ങി

ആന്ധ്രപ്രദേശിനെ വിഭജിച്ച് രണ്ട് സംസ്ഥാനമാക്കുമ്പോള് തലസ്ഥാനമായ ഹൈദരാബാദ് എവിടെയായിരിക്കണം എന്നത് സംബന്ധിച്ചാണ് തര്‍ക്കം.
ആന്ധ്ര വിഭജിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ആറ് കോണ്‍ഗ്രസ് എംപിമാര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ട്. തെലുങ്കാന സംസ്ഥാന രൂപീകരണത്തിന് മുന്നോടിയായുള്ള പ്രമേയം മുഖ്യമന്ത്രി റോസയ്യ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കേയാണ് രാജിഭീഷണി.
ഹൈദരാബാദ് കൂടാതെ തെലുങ്കാനയെ വിഭജിക്കാന്‍ കഴിയില്ലെന്നാണ് ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ നിലപാട്. ഇതുസംബന്ധിച്ച് ഇതേവരെ അന്തിമ തീരുമാനമായിട്ടില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി റാവുവിനെ ദില്ലിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും തെലുങ്കാന വിഷയം ചര്‍ച്ചയായിരുന്നു. ആന്ധ്ര വിഭജിക്കാനുള്ള തീരുമാനം പാര്‍ലമെന്റില്‍ പറയാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞതെന്താണെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം വിശദീകരിക്കണമെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.
രാത്രി വൈകിയാണ് തീരുമാനമുണ്ടായതെന്നും ചന്ദ്രശേഖര്‍ റാവുവിന്റെ നിരാഹാരം അവസാനിപ്പിക്കാനായി വിവരം പെട്ടെന്നുതന്നെ മാധ്യമങ്ങളെ അറിയിച്ചതാണെന്നും ചിദംബരം വ്യക്തമാക്കി.
-
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ












Click it and Unblock the Notifications