Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാനിധി വീണ്ടും വിരമിക്കല്‍ സൂചന നല്‍കി

Karunanidhi
ചെന്നൈ: രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നുവെന്നതിന് സൂചന നല്‍കിക്കൊണ്ട് വീണ്ടും കരുണാനിധി.

ബുധന ചെന്നൈ സെക്രട്ടേറിയറ്റില്‍ പൗരാണിക തമിഴ് കോണ്‍ഫറന്‍സിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് കരുണാനിധി വീണ്ടും വിരമിക്കല്‍ സൂചന നല്‍കിയത്.

ആര്‍ക്കായിരിക്കും അധികാരം കൈമാറുകയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അടുത്ത ജൂണ്‍ വരെ കാത്തിരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജൂണ്‍വരെയുള്ള സമയം ചെറിയൊരു കാലയളവല്ലെന്നും അദ്ദേഹം പറഞ്ഞു.

2010 ജൂണില്‍ കോയമ്പത്തൂരില്‍ നടക്കുന്ന പൗരാണിക തമിഴ് കോണ്‍ഫറന്‍സിന് ശേഷം താന്‍ അധികാരം ഒഴിഞ്ഞേയ്ക്കുമെന്ന് കരുണാനിധി അടുത്തിടെ സൂചിപ്പിച്ചിരുന്നു.

മകനും ഉപമുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് മുഖ്യമന്ത്രി പദം കൈമാറണമന്നും അതല്ല മുഖ്യമന്ത്രി പദത്തില്‍ കരുണാനിധി തന്നെ തുടരണമെന്നും തുടങ്ങി രണ്ട് അഭിപ്രായങ്ങള്‍ ഡിഎംകെയില്‍ ഉയരുന്നുണ്ട്.

ഇതു രണ്ടും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ രണ്ട് വീക്ഷണങ്ങളും പരിഗണിക്കും എന്നായിരുന്നു കരുണാനിധിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+