മഹാരാഷ്ട്ര വ്യവസായ സംരക്ഷണ സേന രൂപീകരിക്കുന്നു

മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മഹാരാഷ്ട്രയുടെ സുരക്ഷയ്ക്കായി നേരത്തേ ഫോഴ്‌സ് ഒണ്‍ എന്ന പേരില്‍ പ്രത്യേക സേന രൂപീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വ്യവസായ സംരക്ഷണ സേനകൂടി രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ സേനയുടെ രൂപീകരണത്തിനായി തയ്യാറാക്കിയ ബില്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
ഈ സേനയ്ക്ക് അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള അധികാരങ്ങള്‍ നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര സ്റ്റേറ്റ് സെക്യൂരിറ്റി കോര്‍പ്പറേഷന്റെ കീഴിലായിരിക്കും സേന.
ക്ലബ്ബുകള്‍ ഷോപ്പിങ് മാളുകള്‍ സിനിമാ തിയേറ്ററുകള്‍ എന്നിങ്ങനെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ സേവനം ലഭിക്കും
ഇപ്പോഴത്തെ അവസ്ഥയില്‍ പൊതു-സ്വകാര്യമേഖലാ കമ്പനികള്‍ക്ക് സംരക്ഷണം നല്‍കുന്നത് സിഐഎസ്എഫിന് അധികജോലിഭാരമുണ്ടാക്കുന്നുണ്ട്.
വ്യവസായ സംരക്ഷണം കൂടി ഏറ്റെടുക്കാന്‍ സംസ്ഥാന സേനകള്‍ക്ക് കഴിയില്ല എന്നതാണ് പുതിയ നേയുണ്ടാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.












Click it and Unblock the Notifications