ഇസ്കോണില്‍ സ്ഫോടനം നടത്താന്‍ ലക്ഷ്യമിട്ടു: നസീര്‍

ഇമാം അലിയുമായി ചേര്‍ന്നാണ് സ്ഫോടന പദ്ധതിയിട്ടിരുന്നതെന്നും നസീര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കിയിട്ടുണ്ട്.
ഇമാം അലിയുടെ മരണത്തിനു ശേഷവും സ്ഫോടനം നടത്താന്‍ നീക്കം നടത്തിയിരുന്നതായി നസീര്‍ വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
ചെന്നൈ, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങലില്‍ സ്ഫോടനം നടത്താന്‍ തങ്ങള്‍ പദ്ധതിയിട്ടിരുന്നുവെന്ന് ബുധനാഴ്ച ഇയാള്‍ മൊഴി നല്കിയിരുന്നു.
കണ്ണൂര്‍ സിറ്റി, തയ്യില്‍ ഭാഗത്ത് ആളുകളെ ഭയപ്പെടുത്താനാണ് സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടെന്നാണ് മൊഴി.
നസീറിന്റെ മൊഴിപ്രകാരം കണ്ണൂരില്‍നിന്നും രണ്ടുപേരെ കൂടി പോലീസ് വ്യാഴാഴ്ച കസ്റ്റഡിയില്‍ എടുത്തു.
തളിപറമ്പിനടുത്ത് പടപ്പയെങ്ങാട് സ്വദേശി മുത്തലീബിനെയും ചക്കരക്കല്ല് സ്വദേശി അഫ്‌സലിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പുലര്‍ച്ചെ വീടുകളിലെത്തിയാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. നസീറിന്റെ മൊഴി പ്രകാരം ബുധനാഴ്ച രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. മറ്റൊരാളെ ബാംഗ്ലൂര്‍ പോലീസ് നേരിട്ടെത്തിയും കസ്റ്റഡിയില്‍ എടുത്തിരുന്നു.












Click it and Unblock the Notifications