ബാംഗ്ലൂര്‍ സ്‌ഫോടനം ആസൂത്രണം വിദേശത്ത്

സര്‍ഫറാസ് നവാസിന്റെ നേതൃത്വത്തിലായിരുന്നു ആസൂത്രണം. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഒരുമിച്ച് സ്‌ഫോടനം നടത്താനായിരുന്നു നീക്കം.
എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. രണ്ടാം ഘട്ടത്തില്‍ ചെന്നൈ, ബാംഗ്ലൂര്‍, തിരുവനന്തപുരം എന്നീ നഗരങ്ങളെയാണ് ലക്ഷ്യമിട്ടിരുന്നത്- നസീര്‍ വ്യക്തമാക്കി.
ഐടി നഗരമായതിനാല്‍ ബാംഗ്ലൂര്‍ സ്‌ഫോടനം ലോകശ്രദ്ധ പിടിച്ചുപറ്റുമെന്നായിരുന്നു കണക്കുകൂട്ടലെന്നും ഇയാള്‍ പറഞ്ഞു.
സ്‌ഫോടനം നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം മലയാളികളായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. 11 പേര്‍ ഇനിയും പിടികിട്ടാപ്പുള്ളികളായി ഉണ്ടെന്നാണ് കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം നല്‍കുന്ന സൂചന.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറു മലയാളികള്‍ ഇപ്പോള്‍ത്തന്നെ ബാംഗ്ലൂര്‍ ജയിലില്‍ ഉണ്ട്.












Click it and Unblock the Notifications