കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോപ്റ്റര്‍ അപകടം: പ്രതിഭാ പാട്ടീല്‍ രക്ഷപ്പെട്ടു

  • By Staff
Google Oneindia Malayalam News

President has narrow escape as helicopter blades hit shed
ഭുവനേശ്വര്‍: രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടു. പ്രതിഭാ പാട്ടീല്‍ സഞ്ചരിച്ചിരുന്ന വ്യോമസേനാ ഹെലികോപ്റ്റര്‍ ഭുവനേശ്വറിലെ പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങവേ കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു. രാഷ്ട്രപതിയ്‌ക്കൊപ്പം കോപ്റ്ററില്‍ ഭര്‍ത്താവ് ദേവി സിംഗ് ഷെഖാവത്, ഒറീസ ഗവര്‍ണര്‍ എം.സി ബന്ദാരെ എന്നിവരും ഉണ്ടായിരുന്നു. സംഭവത്തില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയ രാഷ്ട്രപതിഭവന്‍ അടിയന്തിര അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു.

രാഷ്ട്രപതിയും സംഘവും പുരിയിലെ ജഗന്നാഥ ക്ഷേത്രം അടക്കമുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി ഭുവനേശ്വറിലേയ്ക്ക് തിരിച്ചുവരവേ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു ആയിരുന്നു അപകടം.

വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയ കോപ്റ്റര്‍ തുടര്‍ന്ന് ടാക്‌സി മേഖലയിലേയ്ക്ക് നീങ്ങവേ കോപ്ടറിന്റെ ബ്ലേഡ് നിര്‍മ്മാണത്തിലിരുന്ന ഒരു കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു. കോപ്ടറിന് ചെറുതായി കേടുപറ്റി. ഉടന്‍ തന്നെ സുരക്ഷാ സൈനികര്‍ രാഷ്ട്രപതിയെയും സംഘത്തെയും സുരക്ഷിതമായി പുറത്തിറക്കി. ഒറീസ സന്ദര്‍ശിക്കുന്ന രാഷ്ട്രപതി വ്യാഴാഴ്ച ഉച്ചയ്‌ക്കേ ഡല്‍ഹിയിലേയ്ക്ക് മടങ്ങൂ.

ഇത് മൂന്നാംതവണയാണ് രാഷ്ട്രപതിയുടെ കോപ്ടര്‍ അപകടത്തില്‍പ്പെടുന്നത്. സംഭവത്തില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയ രാഷ്ട്രപതിഭവന്‍ അന്വേഷണം നടത്തി വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ മുംബൈയില്‍വച്ച് രാഷ്ട്രപതി സഞ്ചരിച്ച കോപ്റ്റര്‍ കഷ്ടിച്ച് അപകടത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദ്ദേശമില്ലാതെ പറന്നുയര്‍ന്ന കോപ്റ്റര്‍ വിമാനത്തില്‍ ഇടിയ്‌ക്കേണ്ടതായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X