സ്‌ഫോടക വസ്തുക്കളുമായെത്തിയ കപ്പല്‍ പിടികൂടി

കപ്പലിലെ 24 ജീവനക്കാരും പാക്കിസ്ഥാന്‍ പൗരന്‍മാരാണ്. കസ്റ്റഡിയിലെടുത്ത ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥരും കൊല്‍ക്കത്ത പൊലീസും സംയുക്തമായി ചോദ്യംചെയ്യുകയാണ്. വന്‍തോതില്‍ അമോണിയം നൈട്രേറ്റ് ബംഗാളിലേക്ക് കടത്തിയത് മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണത്തിനായി ഇന്റലിജന്റ്‌സ് ബ്യൂറോ സംഘം ബംഗാളിലെത്തിയിട്ടുണ്ട്.
നവംബര്‍ ഒന്ന് മുതല്‍ കപ്പല്‍ ഇവിടെ നങ്കൂരമിട്ടിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. വളം ഇറക്കുമതിയ്ക്കുള്ള ലൈസന്‍സ് മാത്രമാണ് കപ്പലിന് ഉള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications