Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി മേഖലയ്ക്ക് ഭീകരഭീഷണി: ജികെ പിള്ള

GK Pillai
ദില്ലി: രാജ്യത്തെ ഐടി മേഖലയ്ക്ക് കനത്ത തീവ്രവാദഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ള വ്യക്തമാക്കി.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സാമ്പത്തിക മേഖലയ്ക്കും എതിരെയുള്ള ഭീകരഭീഷണിയെക്കുറിച്ചുള്ള ഒരു സെമിനാറില്‍ സംസാരിക്കവെയാണ് ബുധനാഴ്ച ഐടി മേഖല ഭീഷണിയുടെ നിഴിലിലാണെന്ന് പിള്ള വ്യക്തമാക്കിയത്.

നമ്മള്‍ സോഫ്റ്റ് വേര്‍ മേഖലയിലെ ലോകനേതാക്കളാണ്. എന്നാല്‍ ഇതിന് കനത്ത ഭീഷണിയുയരുന്നുണ്ട്. ഭീഷണിയെക്കുറിച്ച് സോഫ്റ്റ് വേര്‍ കമ്പനികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്.

പല കമ്പനികളും സ്വന്തം നിലയില്‍ സംരക്ഷണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. സോഫ്റ്റ് വേര്‍ കമ്പനികള്‍ക്കൊപ്പം തന്നെ ആണവകേന്ദ്രങ്ങള്‍ക്കും റിഫൈനറികള്‍ക്കും ഭീകരഭീഷണിയുണ്ട്.

തീരദേശത്തുള്ള സ്ഥാപനങ്ങള്‍ക്കാണ് ഭീഷണി കൂടുതല്‍- അദ്ദേഹം പറഞ്ഞു. ഭീകരാക്രമണം നേരിടാനായി ഐടി സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും.

ഐടി കമ്പനികള്‍ തങ്ങളുടെ ജീവനക്കാരുടെ വിവരങ്ങളെല്ലാം ശരിയായരീതിയില്‍ മനസ്സിലാക്കി സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിള്ള അറിയിച്ചു.

വിജ്ഞാന വ്യവസായം(നോളജ് ഇന്‍ഡസ്ട്രി) ഇന്ത്യയിലെ പ്രധാന വരുമാന മാര്‍ഗ്ഗമായതിനാല്‍ ഭീകരഭീഷണി സര്‍ക്കാറിന് ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+