നസീറുമായി ബന്ധം: 3 പേര്‍ പിടിയില്‍

ഇതില്‍ ഒരാളെ ബാംഗ്ലൂര്‍ പൊലീസ് നേരിട്ടെത്തിയാണ് കസ്റ്റഡിയിലെടുത്തത്. മറ്റു രണ്ടുപേരെ എടക്കാട് പൊലീസാണ് പിടികൂടിയത്.
ഷറഫുദ്ദീന്‍(38), റഹനാസ്(27) എന്നിവരെയാണ് എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുപത്തിനാലുകാരനായ ഷമീര്‍ എന്നയാളെയാണ് ബാംഗ്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ബാംഗ്ലൂരില്‍ ചോദ്യം ചെയ്ത് വരുകയാണ്.
നസീറിന് ബാംഗ്ലൂരില്‍ താമസ സൗകര്യം ഒരുക്കിയത് ഷമീറാണെന്നാണ് വിവരം. ഇയാള്‍ കുറെക്കാലം ബാംഗ്ലൂരില്‍ താമസിച്ചിട്ടുണ്ട്.
ഹൈദരാബാദില്‍ നിന്നും കൊണ്ടുവന്ന എകെ 47 തോക്ക് വയനാട്ടിലെത്തിച്ചുവെന്നതാണ് ഷറഫുദ്ദീനെതിരെയുള്ള ആരോപണം.
നസറീന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച തീവ്രവാദ ക്ലാസില്‍ പങ്കെടുത്തയാളാണ് റഹ്നാസ്. ക്ലാസില്‍ പങ്കെടുത്തവരുടെ പേരുകള്‍ എഴുതിയ ഡയറിയില്‍ നാലാമതായിട്ടാണ് റഹ്നാസിന്റെ പേരുള്ളത്.












Click it and Unblock the Notifications