കണ്ണൂരില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തു

അഹമ്മദാബാദ് സ്‌ഫോടനം നടത്താനുള്ള അമോണിയം നൈട്രേറ്റ് കണ്ണൂരില്‍ നിന്നാണ് കൊണ്ടുപോയതെന്ന് നസീര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ ഉപയോഗത്തിന് ശേഷം ബാക്കി വന്ന അമോണിയം നൈട്രേറ്റാണ് ഇവിടെ സൂക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
നസീറില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അഞ്ചോളം പേരെ കണ്ണൂരില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിറ്റി, തയ്യില്‍, തളിപ്പറമ്പ് സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതില്‍ ഒരു മതാധ്യാപകനും ഉള്‍പ്പെടുമെന്ന് പൊലീസ് സംഘം സൂചിപ്പിച്ചു.
ബോംബ് നിര്‍മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുവാണ് അമോണിയം നൈട്രേറ്റ്. ഇത് കൈവശം വെയ്ക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നടന്ന മിക്ക സ്‌ഫോടനങ്ങളിലും ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications