പ്രവീണ്‍ വധം: ഡിവൈഎസ്പി ഷാജിയുടെ ശിക്ഷ ശരിവെച്ചു

എന്നാല്‍ കേസിലെ മൂന്നും നാലും പ്രതികളായ പ്രിയന്റെയും സുനിലിന്റെയും വധശിക്ഷ ഒഴിവാക്കി വെറുതെവിട്ടു. അതേ സമയം ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി കോടതി തള്ളി.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ക്ക് വധശിക്ഷ നല്കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 2005 മെയ് 15 നാണ് ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തില്‍ പ്രവീണിനെ കൊലപ്പെടുത്തി ശരീരം ഭാഗങ്ങളായി മുറിച്ച് കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചത്. ഷാജിയുടെ വീട്ടിലെ ഡ്രൈവറായിരുന്നു പ്രവീണ്‍.












Click it and Unblock the Notifications