ഡാമുകളിലെ മണല്‍ ഖനനം ഉടന്‍ തുടങ്ങും

അരുവിക്കര ഡാമിലെ ഖനനം തുടങ്ങിയതിന് പിന്നാലെ അടുത്തമാസം തൃശൂരിലെ പുമല ഡാമില്‍നിന്ന് ഖനനം ആരംഭിയ്ക്കും. ഡാമുകളില്‍ ആദ്യഘട്ടത്തില്‍ വന്‍തോതിലുള്ള യന്ത്രവത്കൃത മണല്‍ഖനനം ഉണ്ടാകില്ല. പുമലയില്‍ പരിസ്ഥിതി ആഘാതം തീരെയില്ലാത്തതിനാലാണ് ഖനനം തുടങ്ങുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അതിനിടെ മലബാര്‍ സിമന്റിസിന്റെ കൈവശമുള്ള 50,000 ലോഡ് മണല്‍ കമ്പനിയുടെ പൂര്‍ണ ഉത്തരവാദിത്തത്തില്‍ തന്നെ ഖനനം ചെയ്ത് പാലക്കാട് ജില്ലയിലെ കലവറ വഴിവിതരണം ചെയ്യുമെന്നും പ്രേമചന്ദ്രന്‍ അറിയിച്ചു.
ലക്ഷം വീട് നിര്‍മ്മാണം പോലുള്ള പദ്ധതികള്‍ക്കും 600 ചതുരശ്രഅടി വരെ വീടുനിര്‍മ്മിക്കുന്ന സാധാരണക്കാര്‍ക്കുമായിരിക്കും കലവറയില്‍നിന്നും മണല്‍ ലഭിക്കുക. കൂടുതല്‍ മണല്‍ ആവശ്യമുള്ളവര്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന ലേലത്തില്‍ പങ്കെടുക്കണമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications