മുംബൈ ഭീകരാക്രമണത്തില്‍ പങ്കില്ല: ഹെഡ്‌ലി

മുംബൈ ഭീകരാക്രമണത്തില്‍ ഹെഡ്‌ലിക്കും തഹാവുര്‍ റാണയ്ക്കുമുള്ള പങ്കിനെക്കുറിച്ചു ലഭ്യമായ വിവരങ്ങള്‍ യുഎസ് നീതിന്യായ വകുപ്പും എഫ്ബിഐയും ഇന്ത്യയ്ക്കു കഴിഞ്ഞദിവസം കൈമാറിയിരുന്നു.
കഴിഞ്ഞ ഒക്‌ടോബറിലാണ്ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ നീക്കം പദ്ധതിയിടുന്നതിനിടെ ഹെഡ്‌ലിയും സഹായി തഹാവൂര്‍ റാണയും ചിക്കാഗോയില്‍ പിടിയിലായത്.ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി വിട്ടുകൊടുക്കണമെന്ന് ഇന്ത്യ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരം ഒരാവശ്യം ഉന്നിയിച്ചാല്‍ അതേക്കുറിച്ച് ആലോചിക്കുമെന്നും ജോണ്‍ തെയ്‌സ് വ്യക്തമാക്കി.
ചുമത്തപ്പെട്ട കേസുകള്‍ കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ ഇയാള്‍ക്ക് ജീവപര്യന്തമോ വധശിക്ഷയോ ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിന്റെ ഇനിയുള്ള വിചാരണ ജനുവരി 12ന് നടക്കും.












Click it and Unblock the Notifications