തെലുങ്കാന: ആന്ധ്രയില്‍ രാഷ്ട്രീയ പിളര്‍പ്പ്

പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിന് ആന്ധ്രനിയമസഭയില്‍ പ്രമേയം അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് നിന്നുള്ള നാലോളം പാര്‍ലമെന്റ് അംഗങ്ങളും രാജിവച്ചു. കൂടുതല്‍ പേര്‍ രാജി ഭീഷണി മുഴക്കി രംഗത്തെത്തിയിട്ടുണ്ട്. എംപിമാരും കൂട്ടരാജിയ്ക്ക് തയാറായാല്‍ യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ അപകടത്തിലായേക്കും.
തെലുങ്കാന സംസ്ഥാന രൂപീകരണത്തെ എന്നും എതിര്‍ത്ത്‌പോരുന്ന വിജയവാഡയില്‍ നിന്നുള്ള ലോക്‌സഭാ അംഗം ലഗ്ദാപതി രാജഗോപാല്‍ ആണ് ആദ്യം രാജി സമര്‍പ്പിച്ചത്. ആര്‍.സാംമ്പശിവറാവു, മറ്റു രണ്ടു ലോക്‌സഭാ അംഗങ്ങള്‍ എന്നിവരും രാജി സമര്‍പ്പിച്ചു കഴിഞ്ഞു.
എംഎല്‍എമാര്‍ നിയമസഭാ സ്്പീക്കര്‍ക്കാണ് രാജിക്കത്ത് കൈമാറിയിരിക്കുന്നത്. എന്നാല്‍ ആരുടെയും രാജി സ്വീകരിച്ചിട്ടില്ല. എംപിമാരുടെ രാജി ലോക്‌സഭാ സ്്പീക്കര്‍ മീരാ കുമാറും സ്വീകരിച്ചിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അടിയന്തര യോഗം വിളിച്ചു. ആന്ധ്രയിലെ എംപിമാരുമായും അവര്‍ ചര്‍ച്ച നടത്തി.
ആന്ധ്രയുടെ തലസ്ഥാനമായ ഹൈദരാബാദ് എതു സംസ്ഥാനത്തായിരിക്കും എന്നതിനെചൊല്ലിയാണ് പ്രധാന തര്‍ക്കം. തെലുങ്ക് സംസ്ഥാനം രൂപീകരിക്കുന്നത് തങ്ങളുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുന്ന തീരുമാനമായതിനാലാണ് എംഎല്‍എമാരും എംപിമാരും സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ പ്രത്യേക തെലുങ്കു സംസ്ഥാനത്തിന് അനുകൂല നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആന്ധ്രയിലെ രാഷ്ട്രീയ സ്ഥിതി സ്‌ഫോടനാത്മകമായത്. നിരാഹാരസമരം അവസാനിപ്പിച്ച ടി.ആര്‍.എസ് നേതാവ് കെ.ചന്ദ്രശേഖര്‍ റാവുവിനെ ചര്‍ച്ചകള്‍ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ഡല്‍ഹിയിലേയ്ക്ക് ക്ഷണിച്ചു. അതേ സമയം തെലുങ്കു സംസ്ഥാനം രൂപീകരിക്കാനുള്ള നപടികളില്‍ ടി.ആര്‍.എസ് പ്രവര്‍ത്തകര്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു. ആന്ധ്രയിലെ തെലുങ്കാന മേഖലയില്‍ വ്യാഴാഴ്ച ഉത്സവ പ്രതീതിയായിരുന്നു.
ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് കാരണം കോണ്‍ഗ്രസാണെന്ന് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു ആരോപിച്ചു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളോട് അഭിപ്രായം ആരായാതെ കോണ്‍ഗ്രസ് ഒറ്റയ്‌ക്കെടുത്ത തീരുമാനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. തെലുങ്കാനയിലെ യഥാര്‍ഥ പ്രശ്‌നം വികസനമില്ലായ്മ അല്ലെന്നും പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതിലൂടെ അവിടത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയില്ലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
തെലുങ്കാന മേഖലയിലെ പത്തു ജില്ലകള്‍ മാത്രമായി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ ആന്ധ്രയിലെ ശേഷിക്കുന്ന മേഖലയില്‍ ഇതിന് കടകവിരുദ്ധമായ അഭിപ്രായമാണുള്ളത്. ഇന്ത്യയില്‍ ഭാഷാ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിന്റെ രൂപീകരണം തന്നെ അത്തരത്തിലായിരുന്നു. തെലുങ്ക് മാത്രം സംസാരിക്കുന്ന ആന്ധ്രയെ ഇനിയെന്തിന് വിഭജിക്കുന്നതെന്നാണ് തെലുങ്കാന സംസ്ഥാനത്തെ എതിര്‍ക്കുന്നുവരുടെ ചോദ്യം.












Click it and Unblock the Notifications