പുതിയ സംസ്ഥാനങ്ങള്‍ക്കായി മുറവിളി

തെലുങ്കാന സംസ്ഥാനത്തിനായി ടി.ആര്‍.എസ് നേതാവ് കെ.ചന്ദ്രശേഖര്‍ റാവു നടത്തിയ മാതൃകയില്‍ അനിശ്ചിതകാല നിരാഹാരം ഇരിക്കാനാണ് ജിജെ.എമ്മിന്റെ തീരുമാനം. അതിനിടെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ വിഭജിച്ച് ബുന്ദേല്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യമുള്‍പ്പെടെ ഒമ്പതോളം പുതിയ സംസ്ഥാനങ്ങള്‍ക്കാവശ്യമായ മുറവിളിയാണ് ഇന്ത്യയൊട്ടാകെ ഉയരുന്നത്.
തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനാവശ്യമായ നടപടികള്‍ തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചതിന് പിന്നാലെയാണ് മറ്റു സംസ്ഥാനരൂപീകരണ വാദികളം പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വടക്കന്‍ ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയിലെ മൂന്നു ഹില്‍ സബ്ഡിവിഷനുകളും സിലിഗുരി സമതലവും പ്രത്യേക സംസ്ഥാനമാക്കണമെന്നാണ് ജിജെഎം ആവശ്യപ്പെടുന്നത്.
ഗൂര്‍ഗാലാന്റ് രൂപീകരിക്കുന്നതുവരെ 21 യുവാക്കള്‍ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുമെന്ന് ജിജെ.എം ജനറല്‍ സെക്രട്ടറി റോഷന്‍ ഗിരി അറിയിച്ചു. ഡിസംബര്‍ 14 മുതല്‍ 17 വരെ മേഖലയില്‍ ബന്ദിനും ജിജെഎം ആഹ്വാനം ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ വിഭജിച്ച് ബുന്ദേല്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബുന്ദേല്‍ ഖണ്ഡ് മുക്തി മോര്‍ച്ചയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ബീഹാര്‍ വിഭജിച്ച് മിഥിലാഞ്ചല്‍, കര്‍ണാടകയില്‍ കൂര്‍ഗ്, ഗുജറാത്തില്‍ സൌരാഷ്ട്ര എന്നിവയാണ് പുതിയ സംസ്ഥാനങ്ങള്‍ക്കായുള്ള ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. തെലുങ്കാന പ്രഖ്യാപനത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് പുതിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തെത്തുന്നത് കേന്ദ്ര സര്‍ക്കാരിന് തലവേദനയാകുമെന്ന് ഉറപ്പായി കഴിഞ്ഞു.












Click it and Unblock the Notifications