കൊച്ചിയില്‍ അമോണിയ ടാങ്കര്‍ മറിഞ്ഞ് വാതകംചോര്‍ന്നു

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് വേര്‍പ്പെട്ട ടാങ്കറാണ് മറിഞ്ഞത്. അമിത വേഗത്തെ തുടര്‍ന്ന് ടാങ്കര്‍ ലോറിയിലെ ടാങ്കും കരിയറും വേര്‍പ്പെട്ടതാണ് അപകടകാരണം. പൊലീസും ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തി ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമം നടത്തി. സമീപത്ത് ആള്‍ത്താമസം കുറഞ്ഞത് വന്‍ ദുരന്തം ഒഴിവാക്കി.
ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റ് സ്ഥലത്തെത്തി ഒരു മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവിലാണ് ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയത്.












Click it and Unblock the Notifications