നസീറിനെയും ഷഫാസിനെയും കേരളത്തില്‍ എത്തിച്ചു

റോഡ് മാര്‍ഗമാണ് ഇവരെ കണ്ണൂരിലെത്തിച്ചതെന്നാണ് സൂചന. നേരത്തെ ബാംഗ്ലൂരില്‍ നിന്നുള്ള വിമാനത്തില്‍ ഉച്ചയ്ക്ക് 2.30 ഓടെ കരിപ്പൂരില്‍ എത്തിയ്ക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ഇക്കാര്യം കേരളത്തിലെ മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായതോടെ അന്വേഷണസംഘം മറ്റു വഴികളിലൂടെ പ്രതികളെ ഇവിടെ എത്തിയ്ക്കുകയായിരുന്നു.
അതീവ ഗൗരവമുള്ള കേസായതിനാല്‍ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ സഹകരിക്കണമെന്നും തച്ചങ്കരി പറഞ്ഞു. മാധ്യമങ്ങളിലൂടെ പ്രതികളുടെ ചിത്രം പുറത്തുവന്നാല്‍ അത് കേസിനെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എത്ര ഉന്നതരായാലും അവരെ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. തച്ചങ്കരിയോടൊപ്പം കര്‍ണാടകത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും കരിപ്പൂരിലെത്തിയിരുന്നു.
്അതിനിടെ കോഴിക്കോട് താജ് ഹോട്ടലിലും സ്‌ഫോടനം നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി നസീര്‍ അന്വേഷണഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയെന്ന് സൂചനകളുണ്ട്. മാറാട് കലാപത്തിന് മറുപടിയായി സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ സ്‌ഫോടകവസ്തുക്കളുമായി പോയ വാഹനം കേടായതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും നസീര്‍ മൊഴി നല്‍കിയതായാണ് അറിയുന്നത്.












Click it and Unblock the Notifications