കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് കത്തിക്കല്‍: സൂഫിയ മദനി പത്താം പ്രതി

  • By Staff
Google Oneindia Malayalam News

Soofiya Madani
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മദനിയെ പത്താംപ്രതിയാക്കി പൊലീസ് ആലുവ കോടതിയില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു.

സൂഫിയയ്‌ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ബസ് കത്തിച്ച കേസില്‍ സൂഫിയയുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബസ് കത്തിക്കലിന്റെ ഗൂഢാലോചന സൂഫിയ മദനിയുടെ വീട്ടില്‍ വച്ചാണ് നടത്തിയതെന്നും സൂഫിയയെ കൂടാതെ മറ്റ് ആറു പേരും ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നതായും പൊലീസ് അറിയിച്ചു.

അതിനിടെ സൂഫിയ മദനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. അറസ്റ്റ് തടയണമെന്ന സൂഫിയയുടെ ആവശ്യം തള്ളിയ ജസ്റ്റീസ് കെടി ശങ്കരന്‍ കേസ് പരിഗണിയ്ക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ശക്തമായ തെളിവ് ലഭിയ്ക്കാതെ ആരേയും അറസ്റ്റ് ചെയ്യില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി നിരസിച്ചത്

അതിനിടെ തടിയന്റവിട നസീറിനെ ചോദ്യം ചെയ്തപ്പോള്‍ കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅദനിയുടെ പങ്ക് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. എറണാകുളം വനിതാ സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കേസന്വേഷിക്കുന്ന തൃക്കാക്കര അസി.കമ്മീഷണര്‍ പി.എം.വര്‍ഗീസ് സൂഫിയ മഅദനിക്ക് ഇന്നലെ നോട്ടീസ് അയച്ചിരുന്നു. ഇതേതുടര്‍ന്നാണ് സൂഫിയ അടിയന്തരമായി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ഒമ്പത് വര്‍ഷം വിചാരണ തടവ് അനുഭവിച്ച അബ്ദുല്‍ നാസര്‍ മദനിയുടെ ഭാര്യയാണു താനെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. ജയില്‍ മോചിതനായ ശേഷം മഅദനി കേരളത്തില്‍ സാമൂഹിക സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്തു വരികയാണ്. രാഷ്ട്രീയ എതിരാളികള്‍ തനിക്കെതിരെ നീക്കം നടത്തുന്നതായും അതിന്റെ ഭാഗമാണ് അറസ്റ്റു ചെയ്യാനുള്ള നീക്കമെന്നും അവര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X