കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്നിപ്പനി യുഎസില്‍ മരണം 10000 കവിഞ്ഞു

  • By Staff
Google Oneindia Malayalam News

H1N1
വാഷിങ്ടണ്‍:അമേരിക്കയില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞതായി യുഎസ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇതില്‍ 1,100 പേര്‍ കുട്ടികളും 7,500 പേര്‍ യുവാക്കളുമാണ്. കഴിഞ്ഞ ഏപ്രിലില്‍ എച്ച്1എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ഏഴ് മാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ അമേരിക്കയില്‍ മരിച്ചിരിയ്ക്കുന്നത്.

രാജ്യത്ത് അരക്കോടിയോളം പേര്‍ എച്ച്1എന്‍1 രോഗബാധയുടെ പിടിയിലമര്‍ന്നിട്ടുണ്ട്. ഏപ്രില്‍- നവംബര്‍ കാലയളവിലാണ് ഏറ്റവും അധികം പേര്‍ എച്ച്1 എന്‍1 ബാധയെ തുടര്‍ന്ന് മരിച്ചതെന്നും ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X