ഹെഡ്‌ലിയെ ഇന്ത്യക്ക് ലഭിക്കാനുള്ള സാധ്യത മങ്ങുന്നു

ഇന്ത്യയും അമേരിക്കയും തമ്മില്‍ കുററവാളികളെ കൈമാറുന്ന വിഷയത്തില്‍ കരാര്‍ നിലവിലുണ്ടെങ്കിലും തീവ്രവാദികളെ കൈമാറുന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നാണ് ക്രൗലി മാധ്യമങ്ങളോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം ഹെഡ്‌ലിയ്‌ക്കെതിരെ എഫ്ബിഐ ചിക്കാഗോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യചത്തില്‍ ഹെഡ്‌ലിയെയും കൂട്ടാളി തഹാവൂര്‍ റാണയെയും ഇന്ത്യയിലേക്ക് കൊണ്ടു വരാനുളള സാധ്യതകള്‍ മങ്ങുകയാണെന്ന് കണക്കാക്കപ്പെടുന്നു.
നേരത്തെ ഇരുവരെയും അമേരിക്കയിലെത്തി ചോദ്യം ചെയ്യാനുളള ഐബി ഉദ്യോഗസ്ഥരുടെ ശ്രമങ്ങളും ലക്ഷ്യം കണ്ടിരുന്നില്ല. ഒരാഴ്ചയോളം ചിക്കാഗോയില്‍ തങ്ങിയെങ്കിലും ഇരുവരെയും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാനായി എഫ്ബിഐ തയാറായില്ല.












Click it and Unblock the Notifications