തെലുങ്കാന വിവാദം ആഭ്യന്തര സെക്രട്ടറി തലയൂരി

വെള്ളിയാഴ്ച രാവിലെ നടത്തിയ പ്രസ്താവനയ്ക്ക് തിരുത്തുമായി അദ്ദേഹമെത്തിയത് വൈകിട്ടാണ്. പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജികെ പിള്ള പ്രസ്താവന തിരുത്തിയത്.
ആന്ധ്രയിലെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്ത് നിലനില്‍ക്കുന്ന ആശയവ്യക്തതയില്ലായ്കയുടെ പ്രതിഫലനമാണ് ആഭ്യന്ത സെക്രട്ടറിയുടെ നിലപാട് മാറ്റമെന്ന് വിലയിരുത്തപ്പെടുന്നു. നിര്‍ദിഷ്ട തെലുങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനം ഹൈദരബാദ് തന്നെയായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാലകൃഷ്ണ പിളള നേരത്തെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അറിയിക്കുകയായിരുന്നു.
നിയുക്ത സംസ്ഥാനത്തിന്റെ രൂപീകരണം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ആന്ധ്ര പ്രദേശിലെ തെലുങ്കാന ഇതരമേഖലയില്‍ സംസ്ഥാന വിഭജനത്തിനെതിരെ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്. നെല്ലൂരിലും ആനന്ദ് പൂരിലും അക്രമാസക്തരായ സമരക്കാര്‍ ഒട്ടേറെ വാഹനങ്ങള്‍ തകര്‍ത്തു. വിജയവാഡയില്‍ പ്രതിഷേധക്കാര്‍ തീവണ്ടി തടഞ്ഞു.












Click it and Unblock the Notifications