Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുമായി വേദി പങ്കിട്ടത് തെറ്റ്: സിപിഎം

CPM Flag
ദില്ലി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിഡിപിയുമായി സഖ്യമുണ്ടാക്കിയതും പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുമായി വേദി പങ്കിട്ടതും തെറ്റായിപ്പോയെന്ന് സിപിഎം കേന്ദ്ര നേതൃത്വം നേരത്തെ തന്നെ വിലയിരുത്തിയിരുന്നതായി മുതിര്‍ന്ന പിബി അംഗം എംകെ പാന്ഥെ.

മദനിയ്ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. അത് അവഗണിച്ച് മദനിയുമായി വേദി പങ്കിട്ടത് തെറ്റായിപ്പോയി. ഭാവിയില്‍ മദനിയുമായി പാര്‍ട്ടിയ്ക്ക് യാതൊരു ബന്ധവും ഉണ്ടാകില്ല. ഇതിനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും എംകെ പാന്ഥെ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ സമയത്ത് പിന്തുണയുമായി അവര്‍ രംഗത്ത് വരികയായിരുന്നു. ആര്‍ക്കും ആരെയും പിന്തുണയ്ക്കാമെങ്കിലും മദനിയുമായി വേദി പങ്കിട്ടത് തെറ്റായിപ്പോയി. ഇക്കാര്യം നേരത്തെ പാര്‍ട്ടി വിലയിരുത്തിയതാണെന്നും പാന്ഥെ അഭിമുഖത്തില്‍ വിശദീകരിയ്ക്കുന്നു. ഏതെങ്കിലും ഒരു പാര്‍ട്ടി സിപിഎമ്മിനെ പിന്തുണച്ചുവെന്നതിന്റെ പേരില്‍ അവരുടെ ആശയങ്ങള്‍ തങ്ങള്‍ സ്വീകരിയ്ക്കുന്നില്ല. ശക്തമായ മതേതരത്വ ആശയധാരയില്‍ ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേതെന്നും പാന്ഥെ പറഞ്ഞു.

തീവ്രവാദത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍ എന്നും പാന്ഥെ വ്യക്തമാക്കി. മദനിയുമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയത് നേരത്തെ തന്നെ സിപിഎമ്മിനുള്ളില്‍ വിവാദമായിരുന്നു.

തീവ്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം പിഡിപിയുമായി സഖ്യമുണ്ടാക്കിയതും മദനിയുമായി വേദി പങ്കിട്ടതും വന്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതിന് ശേഷം ഈ ബാന്ധവത്തെ സിപിഎം നേതൃത്വം തള്ളിപ്പറയുകയും അതനുസരിച്ച് പാര്‍ട്ടി വ്യാപകമായ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിയ്ക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+