പ്രവീണ്‍ മഹാജന്‍ ഗുരുതരാവസ്ഥയില്‍

തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ബോധരഹിതനായ പ്രവീണിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താനെയിലെ ജൂപിറ്റര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവീണിനെ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിണിയായ ഭാര്യ സാരംഗിയെ സന്ദര്‍ശിക്കുന്നതിനായി 14 ദിവസത്തെ പരോള്‍ കോടതി അനുവദിച്ചിരുന്നു. പരോള്‍ കാലാവധി ശനിയാഴ്ച അവസാനിയ്ക്കും.
2006 ഏപ്രില്‍ 22 നാണ് പ്രവീണ്‍ മഹാജന്‍ തന്റെ മൂത്ത സഹോദരനായ പ്രമോദ് മഹാജനെ വര്‍ളിയിലെ വസതിയില്‍ വെച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. നാസിക് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മഹാജനെ 2007 ഡിസംബറിലാണ് ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്.












Click it and Unblock the Notifications