ബാംഗ്ലൂര്‍ സ്‌ഫോടനം കൊച്ചിയില്‍ 3 പേര്‍ പിടിയില്‍

സ്‌ഫോടനം നടത്താന്‍ തടിയന്റവിട നസീറിന് സൗകര്യങ്ങള്‍ ഒരുക്കിയവരാണ് കൊച്ചിയില്‍ കസ്റ്റഡിയിലായിട്ടുള്ളത്. ഇവര്‍ ആരൊക്കെയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. നസീറിന്റെ മൊഴിയെ തുടര്‍ന്നാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഇവരെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.നസീര്‍ ഇവിടെ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലായെന്ന് അറിയുന്നു.
സ്‌ഫോടക വസ്തുക്കള്‍ ശേഖരിയ്ക്കാനും അവ ബാംഗ്ലൂരിലെത്തിയ്ക്കാനും സഹായിച്ചവരാണ് പിടിയിലായത്. നസീറിനെ ഞായറാഴ്ച എറണാകുളത്തേക്ക് കൊണ്ടുവരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പെരുമ്പാവൂരിലെ ഒരു വ്യാപാരിയില്‍ നിന്നാണ് സ്‌ഫോടക വസതു ലഭിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ നസീര്‍ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications