Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല ഗൂഢാലോചന നടത്തി: മദനി

Madhani
കൊല്ലം: ബിജെപിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ചേര്‍ന്നൊരുക്കിയ ഗൂഢാലോചയുടെ ഫലമാണ് തനിയ്ക്കും ഭാര്യയ്ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളെന്ന് പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി. ചെന്നിത്തലയ്ക്ക് നരേന്ദ്രമോഡിയെക്കാള്‍ വലിയ ഹിന്ദുത്വ അജണ്ടയാണുള്ളത്. രമേശിന്റെ മനസിലെ മുസ്‌ലിം വിരുദ്ധ മനോഭാവമാണ് ആരോപണങ്ങളിലൂടെ പുറത്തുവരുന്നതെന്നും മദനി കുറ്റപ്പെടുത്തി.

നസീറിനെ ചോദ്യം ചെയ്യാന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ വിനോദ് കുമാര്‍ പോകണമെന്നാണ് താന്‍ ആഗ്രഹിച്ചത്. പക്ഷപാതമില്ലാത്ത ഓഫിസറാണ് വിനോദ് കുമാര്‍. സൂഫിയയെയും തന്നെയും വിനോദ് കുമാര്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. തീവ്രവാദത്തിനു താന്‍ ഒത്താശ ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞാല്‍ അറസ്റ്റു വരിക്കാന്‍ തയാറാണെന്ന് മഅദനി പറഞ്ഞു.

എന്നാല്‍ മദനിയുടെ ആരോപണങ്ങള്‍ രമേശ് ചെന്നിത്തല നിഷേധിച്ചു. താനോ പാര്‍ട്ടിയോ മദനിക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+