ശംബള പരിഷ്‌ക്കരണം 2010ല്‍

എന്നാല്‍ ഇടക്കാലാശ്വാസം വേണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. യോഗത്തിനിടെ ഇഎംഎസ് ഭവന പദ്ധതിക്കായി ജീവനക്കാര്‍ ഒരു ദിവസത്തെ ശംബളം സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ശംബള പരിഷ്‌കരണം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കും. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ശംബളക്കമ്മിഷനില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായ അന്തരം ഇവിടെ ഉണ്ടാവില്ല. പത്തുലക്ഷത്തോളം തസ്തികകള്‍ വെട്ടിക്കുറച്ചതുപോലുള്ള കേന്ദ്ര സമീപനം ഉണ്ടാവില്ല. ജീവനക്കാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും.
ആനുകൂല്യങ്ങള്‍ നടപ്പാക്കുക മാത്രമല്ല, സിവില്‍ സര്‍വീസിനെ കാര്യക്ഷമമാക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ധനമന്ത്രി തോമസ് ഐസക്ക്, ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications