ഇനിയും പുതിയ സംസ്ഥാനങ്ങളില്ല: പ്രണബ് മുഖര്‍ജി

തെലുങ്കാന രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ മറ്റുസംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുഖര്‍ജിയുടെ പ്രസ്താവന. വിദര്‍ഭ, ഗൂര്‍ഖാലാന്റ്, ബോഡോലാന്റ്, ഹരിത്പ്രദേശ്, ബുദ്ധേല്‍ഖണ്ഡ്, പൂര്‍വാഞ്ചല്‍, ബല്‍ഗാം, തെക്കന്‍ തമിഴ്‌നാട് എന്നിങ്ങനെ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്നാണ് വിവിധഭാഗങ്ങളില്‍ നിന്ന് ആവശ്യം ഉയരുന്നത്.
ഉത്തര്‍പ്രദേശ് വിഭജിച്ച് ഹിത്പ്രദേശും ബുദ്ധേല്‍ഖണ്ടും രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി മായാവതി വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഭരണനിര്‍വഹണം എളുപ്പമാക്കുന്നതിന് സംസ്ഥാനം വിഭജിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയതായും അവര്‍ അറിയിച്ചു.
തെലുങ്കാനയ്ക്കു വേണ്ടി സമരം തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടായി. ഈ വാദം അംഗീകരിച്ചതിന് പ്രത്യേക പശ്ചാത്തലമുണ്ട്. ഇത് 'അവസര'മായി കണ്ടു സമരത്തിനിറങ്ങുന്നവരോട് ഇത്രയേ പറയാനുള്ളൂ; അംഗീകരിക്കില്ല, തെലുങ്കാന വാദത്തെ തത്വത്തില്‍ അംഗീകരിച്ചുവെന്നേയുള്ളൂവെന്നും അദ്ദേഹം മുഖര്‍ജി പറഞ്ഞു
വികസനം എത്താത്തതാണ് പുതിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളിയ്ക്ക് പിന്നിലെന്ന് യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് അംഗീകരിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ നീക്കുപോക്കുകള്‍ക്കായി പുതിയ സംസ്ഥാനങ്ങള്‍ വേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാട്.












Click it and Unblock the Notifications