പൂര്‍വാഞ്ചല്‍: പ്രധാനമന്ത്രിക്ക് മായാവതിയുടെ കത്ത്

ഉത്തര്‍പ്രദേശിനെ ചെറിയ സംസ്ഥാനങ്ങളാക്കി മാറ്റുന്നത് വികസനത്തിന് ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചാണ് ആദ്യം മായാവതി കത്തയച്ചത്. ബുന്ദേല്‍ഖണ്ഡ്, പശ്ചിമാഞ്ചല്‍ എന്നീ രണ്ടുസംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന് സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ നേരത്തെ ആവശ്യമുയര്‍ത്തിയിട്ടുണ്ട്്.
പ്രധാനമന്ത്രിയ്ക്ക് കത്തയച്ച കാര്യം യുപി ക്യാബിനറ്റ് സെക്രട്ടറി വിജയ് ശങ്കര്‍ പാണ്ഡെയാണ് വെളിപ്പെടുത്തിയത്.
യുപിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഹരിത് പ്രദേശ് രൂപീകരിക്കണമെന്ന് അജിത് സിങ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. 2007 ഒക്ടോബര്‍ 31 ന് ഇതുസംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടന്നിരുന്നുവെന്നും അതിനാലാണ് ഇപ്പോള്‍ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications