തിരിച്ചറിയില്‍ കാര്‍ഡ് പദ്ധതി: സുരക്ഷയില്‍ ആശങ്ക
ദില്ലി: രാജ്യത്തെ പൗരന്‍മാര്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ (യുഐഡിഎഐ) നല്‍കുന്ന പദ്ധതിയുടെസുരക്ഷയെക്കുറിച്ച് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ ആശങ്ക രേഖപ്പെടുത്തി. പദ്ധതിയ്ക്ക് വേണ്ടി രാജ്യത്തെ എല്ലാ പൗരന്‍മാരെയും കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി വിദേശത്തെ സ്വകാര്യ ഡാറ്റാ സെന്ററില്‍ സൂക്ഷിയ്ക്കാനുള്ള നീക്കത്തിലാണ് എന്‍ഐസി ആശങ്ക പ്രകടിപ്പിയ്ക്കുന്നത്.
സ്വകാര്യ ഡാറ്റാ സെന്ററുകളില്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നത് അവ ചോരുന്നതിന് ഇടയാക്കുമോ എന്നാണ് എന്‍ഐസി ആരായുന്നത്. ഇന്ത്യയിലെ പൗരന്മാരെക്കുറിച്ചുള്ള പൂര്‍ണവിവരം വിദേശശക്തികള്‍ക്ക് ലഭിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയുടെ ആരംഭത്തില്‍ പുറമെനിന്നുള്ള സേവനം തേടുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ തല സംവിധാനം നിര്‍ബന്ധമായും ഉപയോഗിക്കണമെന്നുമാണ്് എന്‍ഐസി. അയച്ച കത്തില്‍ നിര്‍ദ്ദേശിയ്ക്കുന്നത്.
അതേ സമയം എന്‍ഐസിയുടെ ആശങ്ക അസ്ഥാനത്താണെന്നാണ് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വിശദീകരിയ്ക്കുന്നു. ആദായനികുതി വകുപ്പ് പിഎഫ്ആര്‍ഡിഎ തുടങ്ങിയ സ്ഥാപനങ്ങള്‍ സ്വകാര്യ ഡാറ്റാസെന്ററുകളുടെ സഹായം തേടുന്നുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.
ഇന്‍ഫോസിസ് സ്ഥാപകന്‍ നന്ദന്‍ നിലേകാനിയുടെ നേതൃത്വത്തില്‍ നടക്കുന്ന യുഐഡി പദ്ധതി ലോകത്തിലെ തന്നെ ഏറ്റവു വിപുലമായ വിവരശേഖരണ പദ്ധതികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications